Thursday, July 5, 2012

ക്ലാസിക്കൽ പദവിയും ചില ക്ലാസിക്കൽ തമാശകളും.



ക്ലാസിക്കൽ പദവിയാണു പ്രശ്നംഅതും മലയാള ഭാഷയ്ക്ക്.  അവിടെ തന്നെയുണ്ട് ചിരിക്കാനുള്ള വകക്ലാസിക്കൽ പദവിക്ക് വെണ്ടിയുള്ള പൊരാട്ടമാണ്അല്ലാതെ പൈതൃക പദവിക്ക് വെണ്ടിയുള്ളത് അല്ലവിരോധാഭാസം അല്ലെ അത്.  എന്ത് ഉരുപ്പിടിയാണാവൊ  ക്ലാസിക്കൽ പദവി..? അത് എന്താണെന്ന് ഇതിനുവേണ്ടി മലക്കം മറിയുന്നവർക്കും വല്ല്യ ഗ്രാഹ്യമൊന്നുമില്ലഭാഷാ സ്നേഹം വേണ്ടുവോളമോ വേണ്ടതിലധികമോ ഉള്ള തമിഴനും,  കർണ്ണാടകക്കാരനും തെലുങ്കനും ഇത് സംഘടിപ്പിച്ചപ്പോൾ ആണു ഇവിടുതെ ചില വിദ്വാന്മാർക്ക് ബുദ്ധി ഉദിച്ചത്... എന്തായാലും ഒരു വഴിക്ക് പോകുവല്ലേ നമുക്കും വേണം ഒരു ക്ലാസിക്കല് പദവി. . മലയാളതിനും അങ്ങിനൊരു ഉരുപ്പിടി എളുപ്പത്തിൽ കിട്ടും എന്ന കിനാവ് കണ്ട് അവരും മുണ്ടുമുറുക്കിഫലമോ മുറുക്കിയ മുണ്ട് അഴിഞ്ഞ്ഞ്ഞു പോയി എന്ന് മാത്രമല്ല മാലോകര് മുഴുവന് കാണുകയും ചെയ്തു.




എന്നാലും കേന്ദ്ര സാഹിത്യ അക്കാദമി കാണിച്ച ഒരു പണിഭാഷാ സ്നേഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത ചിലരുണ്ട് അവിടെമലയാളിക്ക് ഇനി അഭിമാനിക്കാന് എന്തുണ്ട് വകസഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഭാഷയാണ് പോലും മലയാളം പക്ഷെ അതിനു തെളിവില്ലഅളന്നു തൂകി വരുമ്പോ ഒരു ആയിരം കൊല്ലംഎങ്ങിനെയൊക്കെയോ ചവിട്ടിപ്പിടിച്ച് നീട്ടി വലിച്ച് അത് ആയിരത്തി അഞ്ഞൂറ് വരെ കൊണ്ടെത്തിച്ചുപക്ഷെ എന്ത് കാര്യംഅക്കാദമിയിലെ മഹാന്മാര്ക്ക് കൂടി ബോധിക്കണ്ടേവേദ കാലത്തോളം പഴക്കം ഉള്ള സംസ്കൃതവും സംഘകാലത്തെക്കാള് പഴക്കമുള്ള ദ്രാവിഡ ഭാഷകളും മുന്നില് നില്ക്കുമ്പോള് എങ്ങിനെ കിട്ടാനാ  ക്ലാസിക്കല് പദവിഎന്നാല് പിന്നെ ചരിത്രത്തെ കൂട്ട് പിടിക്കാമെന്ന് വച്ചാലോ.. ഭാഷാ സ്നേഹം പോയിട്ട് മലയാളത്തോട് വല്ലാത്ത വെറുപ്പ് ഉള്ള ചില ചരിത്ര കാരന്മാരുണ്ട്അവര് പറയുന്നത് മറ്റു ദ്രാവിഡ ഭാഷകളെക്കാള് മലയാളം വളരെ ഇളയതാണ് എന്ന്കൂട്ടത്തില് നിന്ന പാരവയ്ക്കുന്ന ഇവരെ ഇപ്പോളത്തെ ഒരു പ്രയോഗം ഇല്ലേ "കുലംകുത്തികള്എന്നോ മറ്റോ പേരിട്ട വിളിക്കണം.



അതും പോട്ടെ എങ്ങിനെയെങ്കിലും എന്തെങ്കിലും തെളിവുണ്ടാക്കം എന്ന് വച്ചാലോ നാട്ടുകാര്ക്കൊന്നും ഒരു ഭാഷാ സ്നേഹവുമില്ല.  തമിഴന്റെ എറ്റവും വലിയ പിന്ബലം അതായിരുന്നു.' കൈ പേച്ചിയ്ക്കും ' ( മൊബൈല് ഫോണ് ) ' മിന് വലൈയ്ക്കും ' ( ഇന്റര്നെറ്റ് ) ' മിന് അഞ്ചലിനും ' ( മെയില് ) 'മുഖപുത്തകത്തിനും' ( ഫെയ്സ്ബുക്കിനും ) വരെ ഇംഗ്ലീഷ്നെ ആശ്രയിക്കെണ്ടാത്ത ഭാഷയാണ് തമിഴ്മലയാളികള്.  അങ്ങിനെയാണോ . എവിടെയൊക്കെ മലയാളത്തെ ഒഴിവാകാം എന്ന് ചിന്തിക്കുന്നവരുടെ നാടാണ് ഇത്. അപ്പോളാണ് ഇങ്ങിനെ ചില ക്ലാസിക്കല് പ്രശ്നങ്ങള്

എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം എന്നാണ്  സര്ക്കാര് നിലപാട്സംഗതി വിടാന് ഒരുക്കമല്ലെന്ന് ചുരുക്കം. ഇനി പതിനെട്ടാമത്തെ അടവും പ്രയോഗിക്കേണ്ടി വന്നാല് അതിനും ഒരുക്കമാണ് പോലും. പതിനെട്ടാമത്തെ അടവ് എന്താണെന്നല്ലേ..? ആദ്യം പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള് ഉണര്ത്തിക്കാം. പിന്നെ സമരം, പാര്ലമെന്റിനു മുന്നില് കുടില് കെട്ടി സമരം, കൂട്ട നിരാഹാരം. ഇനി അങ്ങിനെയും കാര്യം നടന്നില്ലെങ്കില് പത്തൊന്പതാമത്തെ അടവ് എന്താണ് എന്ന് അന്വേഷിച് വരികയാണ് ചിലര്..

അപ്പോളാണ്  മറ്റൊരു സംശയം ക്ലാസിക്കൽ പദവി കിട്ടിയത് കൊണ്ട് എന്താ മെച്ചം. ദ്രവ്യലാഭം, അല്ലാതെന്താ..! ദീപസ്തംഭം മഹാസ്ചര്യം എനിക്കും കിട്ടണം ഒരു ക്ലാസിക്കൽ പദവി. ഉരുപ്പിടി കിട്ടിയാൽ ഭാഷയ്ക്ക് കിട്ടുന്നത് കോടികൾ ആണു പൊലും. മലയാള ഭാഷയുടെ വികസനത്തിനാണ് തുക. എന്നാല് അത് പ്രയോഗിക്കേണ്ട നാട്ടുകാര് വിചാരിക്കാതെ എങ്ങിനെ ഭാഷ വികസിക്കും. ചിലരുടെ കീശ വികസിക്കും അല്ലാതെന്താ. എന്നാല് പിന്നെ തമിഴൻ രണ്ടു കൊല്ലം മുന്പ് കോയമ്പത്തൂര് സംഘടിപ്പിച്ചത് പൊലെ ഒരു ലോക മലയാളി സംഗമം നടത്തിക്കളയാം. ഭാഷാ സ്നേഹം കാണിക്കാൻ കോടികൾ പൊടിക്കാം. ഭാഷ വികസിക്കും. നമുക്ക് നമ്മളുടെ ഭാഷയെ ചൊല്ലി അഭിമാനം കൊള്ളാം. പക്ഷെ മലയാളം നന്നായി കൂട്ടി വായിക്കാനും, എഴുതാനും പറ്റുന്ന എത്ര മലയാളികള് ഉണ്ടാകും അതുപോലൊരു സമ്മേളനത്തിനു..? 



               എത്ര പേര്ക്ക് ഇന്ന് മലയാളത്തില് അക്ഷരങ്ങള് എന്നപോലെ അക്കങ്ങളും ഉണ്ട് എന്നറിയാം..? ( ൧൦) ഇത് കണ്ടു പേടിക്കണ്ട മലയാളത്തില് ഒന്ന് മുതല് പത്തു വരെയുള്ള അക്കങ്ങള് ആണ് ഇവ.. കഴിഞ്ഞ ദിവസം ഒരു കര്ണ്ണാടക വണ്ടിയുടെ നമ്പര് കണ്ടു. മുഴുവനായും എഴുതിയിരിക്കുന്നത് കന്നഡ അക്കങ്ങള്കേരളത്തിലാണ് അവസ്ഥ എങ്കില് എന്താകും അവസ്ഥ. ഗതാഗത വകുപ്പ് മേലാളന്മാര് സമ്മതിക്കുമോ അങ്ങിനെ വാഹനങ്ങളുടെ നമ്പര് മലയാളം അക്കത്തില് എഴുതാന്.. ... .  തമിഴ്നാട്ടില് ഏതെങ്കിലും ഒരു കടയുടെ പേരോ പരസ്യബോര്ഡോ തമിഴ് അക്ഷരം ഇല്ലാതെ കാണാന് പറ്റുമോ..?  മലയാള ഭാഷ ക്ലാസിക്കല് ആകണം എങ്കില് ചുരുങ്ങിയ പക്ഷം  ഭാഷയെ കുറിച്ച് അഭിമാനിക്കുന്ന ഒരു ജനത ഉണ്ടാകണം. അതുണ്ടാകുമ്പോള് മാത്രമേ ഭാഷ വളരുകയുള്ളൂ. അതല്ലാതെ ഭാഷയ്ക്ക് പൈതൃക പദവി കിട്ടിയത് കൊണ്ടോ കോടികളുടെ ഫണ്ട് വന്നത് കൊണ്ടോ ഒന്നും ഭാഷ വളരില്ല. ഞക്കി പഴുപ്പിച്ചു ഉണ്ടായ മാമ്പഴത്തിന് ഒരിക്കലും താനേ മൂത്ത് പഴുത്ത മാമ്പഴത്തിന്റെ സ്വാദ് കിട്ടില്ല എന്ന് പറഞ്ഞത് പോലെയാണ് ഇവിടെ കാര്യങ്ങള്.. .. ഇപ്പോഴത്തെ ശ്രമങ്ങളെ ഞക്കി പഴുപ്പിക്കുന്നത് പോലെയേ കാണാന് പറ്റൂ. അങ്ങിനെ ഞക്കി പഴുപ്പിച്ചു വളര്ന്ന ഫലം അല്ല തമിഴനും, തെലുങ്കനും കിട്ടിയ പൈതൃക പദവി. അതിനാല് തന്നെ ഭാഷയെ ആത്മാഭിമാനത്തോടെ കാണാന് അവര്ക്ക് സാധിക്കുന്നും ഉണ്ട്. അപ്പോള് പറഞ്ഞ പൈതൃക പദവി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേടിഎടുത്താല് കൂടി അതിന്റെ ഗുണഫലം ലഭ്യമാകണം എങ്കില് നമ്മള് അടിത്തട്ടില് നിന്ന് തന്നെ തുടങ്ങണം. ''ദീപസ്തംഭം മഹാശ്ചര്യം,  എനിക്കും കിട്ടണം പണം '' എന്ന കുഞ്ചന് നമ്പ്യാരുടെ പ്രയോഗം മാത്രമാണ് ഇപ്പോഴത്തെ ശ്രമങ്ങള്ക്ക് അടിസ്ഥാനം എങ്കില് ഒന്നുറപ്പ് പദവി കിട്ടിയത് കൊണ്ട് ഭാഷയ്ക്ക് ഒരു ഗുണവും ലഭിക്കാന് പോകുന്നില്ല




No comments: