Saturday, January 11, 2014

ആപ്പും, കുറ്റിച്ചൂലും, ന്യൂജനറേഷൻ കാലവും

എല്ലാ കാലത്തും നമുക്കു ചുറ്റും കാണാറുള്ള ചില പ്രത്യേക തരംഗങ്ങൾ ഉണ്ട്‌. ഒരു തരംഗം പിന്നീടൊരിക്കലും ആവർത്തിക്കപ്പെടാറുമില്ല. അധവാ ആവർത്തിക്കപ്പെട്ടാലും പിന്നീട്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറുമില്ല. വർണ്ണ മഴ പെയ്യുമ്പോൾ നാടൊട്ടുക്കും അത്‌ തന്നെ, കിണറിടിയുന്ന കാലമായാൽ നാടൊട്ടുക്കുള്ള കിണറുകളും ഇടിയുന്നു, സൂര്യാഘാതം വാർത്ത വന്നപ്പോൾ നാടു മുഴുവനും കേട്ടു ഈ വാർത്ത. എന്നാൽ തൊട്ടടുത്ത കൊല്ലം കാര്യമായ ആഘാതങ്ങളൊന്നും ഈ സൂര്യൻ ഏൽപ്പിച്ചതുമില്ല. ഇതൊക്കെ പാരിസ്ഥിതിക വിഷയങ്ങൾ. ഇനി മാനുഷിക വിഷയങ്ങൾ എടുത്താലും ഇതിനു നിരവധി ഉദാഹരണങ്ങൾ കാണാം. ബ്ലാക്ക്‌ മാൻ ഇറങ്ങിയപ്പോൾ കേരളമൊട്ടുക്ക്‌ ഈ കരിമനുഷ്യൻ പ്രത്യക്ഷപ്പെട്ടു, റിപ്പറുടെ കാലത്ത്‌ റിപ്പർ, എന്തിനു നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ പോലും ഒരു തരംഗമായി ഇവിടെ വീശിയടിച്ചു. എല്ലാം താൽക്കാലിക പ്രതിഭാസം കണക്കെ സാവകാശം വിസ്മൃതിയിലുമാണ്ടു. 




പറഞ്ഞു വരുന്നത്‌ കുറ്റിച്ചൂലുമേന്തി ദില്ലിയിൽ  നവ പ്രതിഭാസമായി മാറിയ  ആം ആദ്മിയെ പറ്റിയാണു. ആം ആദ്മി പാർട്ടിയിൽ നിന്ന് ക്ഷണം വന്നതിന്റെ അടിസ്ഥാനത്തിൽ ഒരു സുഹൃത്ത് പാർട്ടിയിൽ  വേണ്ടയോ എന്നറിയാൻ  ഫേസ്ബുക്കിലൂടെ ഒരു അഭിപ്രായ സർവ്വേ നടത്തിയത് കണ്ടു. അതിന്റെ  അടിസ്ഥാനത്തിൽ ആണ് ഈ പോസ്റ്റ്‌ എന്ന്  പറയേണ്ടിയിരിക്കുന്നു കാരണം ഇനിയുള്ള ഈ ലേഖനത്തിന്റെ ഗതിയിൽ ഇടയ്ക്ക് എങ്കിലും  സുഹൃത്തിന്റെ ഫെസ്ബുക്കിലെ ഹിത പരിശോധന ആവശ്യമായി വരും. എന്തായാലും കുറ്റിച്ചൂലുമേന്തിയെത്തിയവർ ഡൽഹിയെ തൂത്തുവാരിക്കഴിഞ്ഞു. ചുരുങ്ങിയ പക്ഷം ഡൽഹിയിൽ എങ്കിലും അവർ ഒരു തരംഗം അവർ സൃഷ്ടിച്ചും കഴിഞ്ഞു. അതിന്റെ അനുരണനങ്ങൾ തീര്ച്ചയായും ഇതര സംസ്ഥാനങ്ങളിൽ പ്രതീക്ഷിക്കാം. അത് കണക്കിലെടുത്ത് വരും ഇലക്ഷനിൽ രാജ്യമൊട്ടുക്ക്‌ ഒരു ചുഴലിക്കാറ്റായി വീശിയടിക്കാനുള്ള സാധ്യതയും രാസ്ത്രീയത്തിലെ കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുകയും ചെയ്തു. രാഷ്ട്രീയ പരീക്ഷണ ശാലകളിൽ ഇതിനോടകം തന്നെ പ്രസ്തുത ചുഴലിക്കാറ്റിനെ വഴി തിരിച്ചു വിടാനുള്ള പരീക്ഷണങ്ങളും തുടങ്ങിയിട്ടുണ്ട്‌. അതെന്തായാലും ഈ കാറ്റ്‌ കേവലമൊരു തരംഗമാകാതെ പോകണമെങ്കിൽ തെല്ലു വിയർപ്പൊഴുക്കേണ്ടി വരും കുറ്റിച്ചൂലുകാർക്ക്‌. 

ആശയപരമായി വളരെ മികച്ചതും സാധാരണക്കാരന്റെ ആത്മ നൊമ്പരങ്ങൾ ഉൾക്കൊണ്ടതുമാണു ആം ആദ്മിയുടെ പ്രചാരണ വാഗ്ദാനങ്ങൾ.  ഒന്നും നഷ്ടപ്പെടാനില്ലാത്ത പ്രസ്ഥാനം. അഴിമതി വിരുദ്ധത തുരുപ്പ് ചീട്ട് .  ആരെയും പേടിക്കാതെ ഡൽഹിയിൽ ആദ്യ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തങ്ങളാണ് അടിസ്ഥാന ജനതയുടെ  യഥാർത്ഥ പാർട്ടി എന്നും അവർ പ്രഖ്യാപിച്ച് കഴിഞ്ഞു.  പക്ഷെ കൃത്യമായ ഒരു പ്രത്യയ ശാസ്ത്ര ചട്ടക്കൂടുകളോ കണിശവും സംഘടിതവുമായ സംഘടനാ സംവിധാനങ്ങളോ ഇല്ലാത്തത്‌ ഈ ആൾക്കൂട്ട പാർട്ടിയുടെ പ്രധാന ന്യൂനതയാണു. ഇന്തൃയെപ്പോലെ വിശാലവും പ്രശ്ന സങ്കീർണവുമായ ഒരു രാജൃത്ത് ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിൽ അതിഷ്ഠിതമായ  യാതൊരു  വ്യവസ്ഥാപിത നിലപാടുകളുമില്ലാതെ അഴിമതി വിരുദ്ധത മാത്രം കൈ മുതലായി പിടിച്ച് ദീർഖ കാലം നില്ക്കുക പ്രയാസകരമായിരിയ്ക്കും.

കൂടാതെ ഒരു കെജ്രിവാളിനപ്പുറം ഒരു ആൾപ്പിടിയൻ (ക്രൗഡ്‌ പുള്ളർ) നേതാവില്ല എന്നതും ആം ആദ്മിയെ കേവലമൊരു ആൾക്കൂട്ടമാക്കുന്നു. ഒരു ആൾക്കൂട്ടത്തിന്റെ മനശാത്രം ആർക്കും നിർവ്വചിക്കാൻ സാധിക്കില്ല എന്ന പൊതു തത്വവും ഇവിടെ പ്രത്യേക പരാമർശമർഹിക്കുന്ന വസ്തുതയാണു. ഒരു പ്രത്യേക ഘട്ടത്തിൽ ആർക്കും നിയന്ത്രിക്കാനാകാതെ വരുന്ന അത്രമേൽ വന്യമായ ശക്തി പ്രകടിപ്പിക്കുമെങ്കിലും ഒറ്റയ്ക്ക്‌ ആയാൽ ആട്ടിൻ കുട്ടി കണക്കെയാവുന്ന വിശേഷ സ്വഭാവമാണു അത്‌. അതിനാൽ ഇന്നത്തെ ആൾക്കൂട്ടം ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ ഉണ്ടാകുമോ എന്നത്‌ കണ്ടു തന്നെ അറിയേണ്ടതാണു.

 പുതിയ അംഗങ്ങളെ ചേർക്കുന്നതിലെ ശാസ്ത്രീയത ഇല്ലാത്തതാണു മറ്റൊരു വിഷയം. കൃത്യമായ തരം തിരിക്കലും പരിശോധനയും ഇല്ലാതെ ആർക്കു വേണമെങ്കിലും അംഗത്വം നൽകുന്ന രീതി ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ല. അടിയുറച്ച പാർട്ടി അണികൾ ആണു എല്ലാ പ്രസ്ഥാനങ്ങളുടേയും നട്ടെല്ല്. എന്നാൽ ഇവിടുത്തെ അംഗങ്ങളിൽ ബഹു ഭൂരിപക്ഷവും ഇന്നലെ വരെ കടുത്ത അരാഷ്ടീയ വാദികളായി നടന്നവരാണെന്നത്‌ മറ്റൊരു വസ്തുതയാണു. ഒരു വർച്ച്വൽ ലോകത്തെ കേവല നേരമ്പോക്ക്‌ നിലപാടുകൾക്കപ്പുറം ഈ സോഷ്യൽ നെറ്റ്വർക്കിംഗ്‌ സൈറ്റുകളിലെ അഭിപ്രായ സമന്വയത്തെ കാനാനാകില്ലെന്നതും ഈ നിലപാടുകൾക്ക്‌ പോലും സ്ഥായിയായ ഭാവമില്ലെന്നതും ഇത്തരം സൈറ്റുകളിൽ അനുഭവ സമ്പത്തുള്ള ആർക്കും മനസിലാകും. ഇവിടെയാണ്‌ നേരത്തെ പ്രസ്താവിച്ച  സുഹൃത്തിന്റെ ഫെസ്ബുക്കിലെ ഹിത പരിശോധന ഒരിക്കൽ കൂടി പ്രസ്താവ്യമാകുന്നത്. താൻ ഏത് പാർട്ടിയിൽ ചേരണം (വിശ്വസിക്കണം)  എന്നത് പോലും ഫേസ്ബുക്ക് വഴി ഹിത പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുന്ന യുവത്വം. ആം ആദ്മിക്ക് പിന്തുണ  പ്രഖ്യാപിച്ച സാറാ ജോസഫും, മല്ലികാ സാരാഭായിയും ആരെന്നറിയാൻ ഗൂഗിൾ സർച്ച് ശീലമാക്കിയ യുവത്വത്തിന്റെ പ്രതീകമാണ്.  തീര്ച്ചയായും  ആ പ്രസ്ഥാനത്തിലെ വലിയൊരു വിഭാഗം അംഗങ്ങളും  ഈ ഒരു യുവത്വത്തെ പ്രതിനിധാനം ചെയ്യുന്നവർ ആണെന്നത് ഒരു നഗ്ന സത്യവും ആണ്. 


ആം ആദ്മി പാര്ട്ടിയുടെ നിലപാടുകളെ അംഗീകരിക്കുന്നു. ഒരു സാധാരണ പൌരൻ  നിലയ്ക്ക് എന്റെ കൂടി ഉൽകണ്‍ഠകൾ ഉയർത്തി പിടിക്കുന്ന പാര്ട്ടിയാണ് അത്. പക്ഷെ അത് കൊണ്ട് മാത്രം ആം ആദ്മി ഒരു വിജയ  ആണെന്ന് പറയുകവയ്യ. ആം ആദ്മി പാർട്ടിയെ കാലം തെളിയിക്കട്ടെ. ഡൽഹിയിൽ  നേടിയത് അല്ല യഥാര്ത്ഥ വിജയം. ഇനി ഇപ്പോഴത്തെ തരംഗത്തിൽ മോഡി തരംഗത്തെക്കൂടി ആം ആദ്മി കീഴ്മേൽ മറിച്ചെന്നിരിക്കട്ടെ എന്നാലും ആം ആദ്മി പാര്ട്ടി വിജയിച്ചെന്നു പറയാനൊക്കില്ല. അവരുടെ യഥാര്ത്ഥ വിജയം തങ്ങളുടേത്  കേവലമൊരു തരംഗം അല്ലെന്ന് തെളിയിക്കുന്നിടത്താണ്. AAP ഒരു "ആപ്പ്" ആകാതിരിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു ഫേസ്ബുക്കിൽ ഹിത പരിശോധന നടത്തിയ സുഹൃത്തിനും  മറ്റ് സുഹൃത്തുക്കള്ക്കും ഒരു ആപ്പ് (AAP)  ആശംസകൾ..



Saturday, July 6, 2013

താത്രിയും സ്മാര്ത്തവും പിന്നെ ചില സോളാർ വിചാരങ്ങളും.

രണ്ടു കാലങ്ങളിൽ ജീവിച്ച രണ്ടു പേരെ തമ്മിൽ താരതമ്മ്യം ചെയ്യുകയെന്നത് ഒരു രസകരമായ കാര്യമാണ്. അങ്ങിനൊരു അവസരം എനിക്ക് കിട്ടിയാൽ ഇന്ന് ഞാൻ താരതമ്യം ചെയ്യുക താത്രിക്കുട്ടിയെയും സരിത.എസ്. നായരെയും ആയിരിക്കും. രണ്ടും രണ്ടു കാലഘട്ടങ്ങൾ ആണ്. ഒന്ന് കഴിഞ്ഞ് കൃത്യമായി ഒരു നൂറ്റാണ്ടു കഴിഞ്ഞാണ് അടുത്തത്.  (കു)പ്രശസ്തിയും, പ്രവർത്തിയും എല്ലാം രണ്ടു മേഖലകളിൽ ആണ്. എന്നാലും ആത്യന്തികമായി ഇവർ രണ്ടുപേരും വിപ്ലവകാരികൾ ആണ്. വിപ്ലവം നടത്താനായി മനപ്പൂര്വ്വം ഇറങ്ങിപ്പുറപ്പെട്ടവരല്ല ഇവര രണ്ടു പേരും എന്നതാണ് ആദ്യത്തെ താരതമ്മ്യം. ഇവർ  ചെയ്ത പ്രവര്ത്തിമൂലം സമൂഹത്തിൽ ഉണ്ടായ വിപ്ലവം; അതാണ്‌ താരതമ്മ്യം ചെയ്യപ്പെടെണ്ടത്. രണ്ടിനും ഒരു പൊതു സ്വഭാവമുണ്ട്. ആത്യന്തികമായി ഈ വിപ്ലവത്തിന്റെ ഗതി വിധി നിർണ്ണയിച്ചത് ഒന്ന് ഒരു സമുദായത്തിനു നേർക്കെങ്കിൽ അടുത്തത്തിന്റെ ഗതി ഒരു സർക്കാരിന് നേര്ക്കാണു. രണ്ട് വിപ്ലവങ്ങളും പല്ലിളിച്ച് കാട്ടുന്നത് അതാതു കാലങ്ങളിൽ സമൂഹത്തെ ഗ്രസിച്ച അപചയങ്ങളിലെക്കാണ്. രണ്ടിന്റെയും വിപ്ലവ മുന അതാതു കാലത്തെ ഭരണ തലത്തിലേക്ക് തന്നെ. ആ നിലയ്ക്കാണ് താത്രി വിചാരവും സരിതാ വിചാരവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത്.



1 താത്രി വിചാരം 

പണ്ടൊരു താത്രിക്കുട്ടിയുടെ കഥ കേട്ടിട്ടുണ്ട്. മലയാളിയുടെ മനസ് തന്നെ കുലുക്കിയ ഒരു വിചാരണ കഥ. സ്മാർത്ത വിചാരം. സാമുദായിക ദുർന്നടപ്പുകളുടെ അവസാനത്തെ ആണി.  നമ്പൂതിരിയെ മാത്രമല്ല ഒട്ടുമിക്ക വിഗങ്ങളെയും ഒരു പോലെ വലച്ചു കളഞ്ഞു താത്രിക്കുട്ടിയുടെ മൊഴി. ഒരു സമുദായമൊന്നടങ്കം തലയിൽ മുണ്ടിട്ടു നടക്കേണ്ടുന്ന അവസ്ഥ വന്നു. നമ്പൂതിരിമാര്ക്കിടയിലെ സാമുദായിക വിപ്ലവത്തിന്റെ തുടക്കത്തിനും അത് ഒരു കാരണമായെന്നത് മറ്റൊരു വസ്തുത. അല്ലെങ്കിൽ അങ്ങിനെ ഒരു അനിവാര്യതയിലേക്ക് സമുദായം എത്തിച്ചേർന്നു. വി.ടി.യെപ്പോലുള്ള ഉൽപതിഷ്ണുക്കളായ ഒരു സംഘം ചെറുപ്പക്കാർ ആ വിപ്ലവത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പിന്നെ ഒരു നവോദ്ധാനം. നമ്പൂതിരിയിൽ നിന്ന് മനുഷ്യനിലേക്കുള്ള പ്രയാണം. എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു.  
പക്ഷെ എന്നാലും ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും അന്ന് പുരണ്ട കറ മാറിയിട്ടില്ല സമൂഹത്തിൽ നിന്നും.

അറുപത് വയസുകാരാൻ ആയ ചെമ്മന്തട്ട കുറിയേടത്ത് രാമൻ നമ്പൂതിരിയുടെ പത്നിയാകുന്നതോടെയാണ് സാവിത്രി എന്ന താത്രിക്കുട്ടി കുറിയേടത്ത് താത്രി ആകുന്നത്. ഭര്ത്താവിന്റെ മരണ ശേഷം ദുർ നടപ്പ് ആരോപിച്ച് സ്മാർത്ത വ്ചാരം ചെയ്യപ്പെട്ട താത്രിയുടെ കേസ് റെക്കോർഡ്സ് ഏറണാകുളത്ത് സെൻട്രൽ ആർക്കെവ്സിൽ ഇന്നും ഭദ്രം. കൊച്ചി രാജാവിന്റെ സമക്ഷത്തിൽ ആറു  മാസം നീണ്ട വിചാരണയ്ക്ക് ഒടുവിൽ 1905 ജൂലൈ മാസം അന്തിമ വിധി പ്രസ്ഥാവിക്കുമ്പോൾ ശിക്ഷിക്കപ്പെട്ടത് താത്രിയ്ക്ക് പുറമേ 65 പേർ. എല്ലാം താത്രിയുമായി ദുര്നടപ്പിൽ ഏർപ്പെട്ടവർ.   എല്ലാവരും സമൂഹത്തിൽ നിന്ന് ഭ്രഷ്ട് കല്പ്പിക്കപ്പെട്ട് പുറത്താക്കപ്പെട്ടു. താത്രിയുടെ മൊഴി എടുക്കൽ വേളയിൽ കുറ്റാരോപിതരുടെ പട്ടിക 65 കഴിഞ്ഞപ്പോൾ താത്രി കൊച്ചിരാജാവിനോട് അടുത്തയാളുടെ പേര് പറയട്ടെ എന്ന് ചോദിച്ചപ്പോൾ; "വേണ്ട ഇനി നിർത്താം " എന്ന് രാജാവ് തന്നെ പറഞ്ഞു എന്നും ഒരു കഥയുണ്ട്. കാരണം പ്രതിഭാഗത്ത് രാജാവിന്റെ പേരുകൂടി വരുമോ എന്ന് അദ്ദേഹം ഭയന്നിരുന്നുവെന്നും അങ്ങിനെ വിചാരണ അവസാനിപ്പിച്ചു എന്നും കഥ... 

പില്ക്കാലത്ത് താത്രിക്കുട്ടിയുടെ കഥ ഒരു വിപ്ലവമായി പ്രകീർത്തിക്കപ്പെട്ടു. മലയാളക്കരയിലെ ആദ്യത്തെ ഫെമിനിസ്റ്റ് ആക്ടിവ്ഷ്ടായി പോലും താത്രിയെ പലരും പരാമർശിച്ചു. പുരുഷ മേധാവിത്വത്തിനു നേരെയുള്ള ആദ്യത്തെ വിപ്ലവമാണ് താത്രി വിചാരം എന്ന് നവ ഫെമിനിസ്റ്റുകൾ അവകാശപ്പെട്ടു. വിപ്ലവാഭിവാദ്യങ്ങൾ അര്പ്പിക്കപ്പെട്ടു.   

 2 സോളാർ വിചാരം. 

പഴയ സ്മാർത്ത വിചാരം കഴിഞ്ഞ് കൃത്യമായി പറഞ്ഞാല 108 വർഷങ്ങൾക്കിപ്പുറം ഒരു ജൂലൈ മാസത്തിൽ കേരളത്തിൽ സമൂഹത്തെയാകമാനം പിടിച്ച് കുലുക്കുകയാണ് സോളാർ വിചാരത്തിലൂടെ സരിതക്കുട്ടി എന്ന പുതിയ കാല വിപ്ലവ നായിക. കാഴ്ചയിൽ കുലീന. പ്രവര്ത്തിയും ഏതാണ്ടൊക്കെ അത് പോലെ തന്നെ. പുതിയ ഒരു വിപ്ലവത്തിന് സരിതക്കുട്ടി തുടക്കമിട്ടപ്പോൾ ഒരു പക്ഷെ അവർ പോലും കരുതിയിരിക്കില്ല കാര്യങ്ങൾ ഇത്രമേൽ വലിയൊരു സംഭവമാകുമെന്ന്. ആസ്വാദകരെ ആവേശത്തിമിര്പ്പിലാക്കി കൊട്ടിക്കയറുന്ന ഒരു തായമ്പക കണക്കെയായിരുന്നു നവ വിപ്ലവ നായികയുടെ ഉപകഥകൾ. പതികാലത്തിൽ തുടങ്ങി കൂറും ഇടവട്ടവും കഴിഞ്ഞ് ഒരു കൊട്ടികലാശം. ഗണേഷ് കുമാറിൽ തുടങ്ങിൽ അടൂർ പ്രകാശും, എ.പി. അനില്കുമാറും, ഷിബു ബേബി ജോണും, കെ.സി. വേണു ഗോപാലും, ആര്യാടനും കഴിഞ്ഞ് കൊട്ടിക്കയറി തിരുവഞ്ചൂർ വരെ എത്തി കാര്യങ്ങൾ. താളം മുറുകുന്തോറും സംഗതിയുടെ ഗതി മുഖ്യമന്ത്രിയിലെക്ക് അടുക്കുന്നു. മന്ത്രി സഭയുടെ കൊട്ടിക്കലാശത്തിലെക്കാക്കാണോ കാര്യങ്ങളുടെ പോക്ക് എന്നു തോന്നിക്കുമാറാണ് കാര്യങ്ങൾ. 

വിപ്ലവം എന്നല്ലാതെ ഇതിനെ എന്ത് വിശേഷിപ്പിക്കാൻ. എന്തായാലും കേരളക്കരയാകെ പുതിയ വിപ്ലവനായികയെ ഏറ്റെടുത്തു കഴിഞ്ഞു. ഇനി പഴയ കൊച്ചി രാജാവിന്റെ കഥ ആവര്ത്തിക്കപ്പെടുമോ എന്തോ?  ഇനി നിരത്താം എന്ന രാജാവിന്റെ ശാസന ഇവിടെയും ആവര്ത്തിക്കപ്പെടുമോ എന്തോ..?   ശാലുവും,  ബിജുവും പിന്നെ സരിതാ നായരും ഒരു വിനയൻ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഉണ്ട് ഇവിടെ. എന്തായാലും സംഗതി ജോർ ആകുന്നു. കേരളക്കരയിൽ പുതുവിപ്ലവത്ത്തിനു തുടക്കമിട്ട നവ വിപ്ലവ നായികയ്ക്ക് എന്തായാലും ഒരു ചുടു ചുവപ്പൻ  വിപ്ലവാഭിവാദ്യങ്ങൾ. 


പിൻ കുറിപ്പ്: സരിത.എസ്. നായരുടെ ഒരു ഫോണിലെ കോൾ റെക്കോർഡ്സ് മാത്രമേ ഇതുവരെ പുറത്ത് വന്നിട്ടുള്ളൂവത്രേ. ബാക്കികൂടി വന്നാൽ എന്താകുമോ എന്തോ അവസ്ഥ. 

Thursday, July 5, 2012

ക്ലാസിക്കൽ പദവിയും ചില ക്ലാസിക്കൽ തമാശകളും.



ക്ലാസിക്കൽ പദവിയാണു പ്രശ്നംഅതും മലയാള ഭാഷയ്ക്ക്.  അവിടെ തന്നെയുണ്ട് ചിരിക്കാനുള്ള വകക്ലാസിക്കൽ പദവിക്ക് വെണ്ടിയുള്ള പൊരാട്ടമാണ്അല്ലാതെ പൈതൃക പദവിക്ക് വെണ്ടിയുള്ളത് അല്ലവിരോധാഭാസം അല്ലെ അത്.  എന്ത് ഉരുപ്പിടിയാണാവൊ  ക്ലാസിക്കൽ പദവി..? അത് എന്താണെന്ന് ഇതിനുവേണ്ടി മലക്കം മറിയുന്നവർക്കും വല്ല്യ ഗ്രാഹ്യമൊന്നുമില്ലഭാഷാ സ്നേഹം വേണ്ടുവോളമോ വേണ്ടതിലധികമോ ഉള്ള തമിഴനും,  കർണ്ണാടകക്കാരനും തെലുങ്കനും ഇത് സംഘടിപ്പിച്ചപ്പോൾ ആണു ഇവിടുതെ ചില വിദ്വാന്മാർക്ക് ബുദ്ധി ഉദിച്ചത്... എന്തായാലും ഒരു വഴിക്ക് പോകുവല്ലേ നമുക്കും വേണം ഒരു ക്ലാസിക്കല് പദവി. . മലയാളതിനും അങ്ങിനൊരു ഉരുപ്പിടി എളുപ്പത്തിൽ കിട്ടും എന്ന കിനാവ് കണ്ട് അവരും മുണ്ടുമുറുക്കിഫലമോ മുറുക്കിയ മുണ്ട് അഴിഞ്ഞ്ഞ്ഞു പോയി എന്ന് മാത്രമല്ല മാലോകര് മുഴുവന് കാണുകയും ചെയ്തു.




എന്നാലും കേന്ദ്ര സാഹിത്യ അക്കാദമി കാണിച്ച ഒരു പണിഭാഷാ സ്നേഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത ചിലരുണ്ട് അവിടെമലയാളിക്ക് ഇനി അഭിമാനിക്കാന് എന്തുണ്ട് വകസഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഭാഷയാണ് പോലും മലയാളം പക്ഷെ അതിനു തെളിവില്ലഅളന്നു തൂകി വരുമ്പോ ഒരു ആയിരം കൊല്ലംഎങ്ങിനെയൊക്കെയോ ചവിട്ടിപ്പിടിച്ച് നീട്ടി വലിച്ച് അത് ആയിരത്തി അഞ്ഞൂറ് വരെ കൊണ്ടെത്തിച്ചുപക്ഷെ എന്ത് കാര്യംഅക്കാദമിയിലെ മഹാന്മാര്ക്ക് കൂടി ബോധിക്കണ്ടേവേദ കാലത്തോളം പഴക്കം ഉള്ള സംസ്കൃതവും സംഘകാലത്തെക്കാള് പഴക്കമുള്ള ദ്രാവിഡ ഭാഷകളും മുന്നില് നില്ക്കുമ്പോള് എങ്ങിനെ കിട്ടാനാ  ക്ലാസിക്കല് പദവിഎന്നാല് പിന്നെ ചരിത്രത്തെ കൂട്ട് പിടിക്കാമെന്ന് വച്ചാലോ.. ഭാഷാ സ്നേഹം പോയിട്ട് മലയാളത്തോട് വല്ലാത്ത വെറുപ്പ് ഉള്ള ചില ചരിത്ര കാരന്മാരുണ്ട്അവര് പറയുന്നത് മറ്റു ദ്രാവിഡ ഭാഷകളെക്കാള് മലയാളം വളരെ ഇളയതാണ് എന്ന്കൂട്ടത്തില് നിന്ന പാരവയ്ക്കുന്ന ഇവരെ ഇപ്പോളത്തെ ഒരു പ്രയോഗം ഇല്ലേ "കുലംകുത്തികള്എന്നോ മറ്റോ പേരിട്ട വിളിക്കണം.



അതും പോട്ടെ എങ്ങിനെയെങ്കിലും എന്തെങ്കിലും തെളിവുണ്ടാക്കം എന്ന് വച്ചാലോ നാട്ടുകാര്ക്കൊന്നും ഒരു ഭാഷാ സ്നേഹവുമില്ല.  തമിഴന്റെ എറ്റവും വലിയ പിന്ബലം അതായിരുന്നു.' കൈ പേച്ചിയ്ക്കും ' ( മൊബൈല് ഫോണ് ) ' മിന് വലൈയ്ക്കും ' ( ഇന്റര്നെറ്റ് ) ' മിന് അഞ്ചലിനും ' ( മെയില് ) 'മുഖപുത്തകത്തിനും' ( ഫെയ്സ്ബുക്കിനും ) വരെ ഇംഗ്ലീഷ്നെ ആശ്രയിക്കെണ്ടാത്ത ഭാഷയാണ് തമിഴ്മലയാളികള്.  അങ്ങിനെയാണോ . എവിടെയൊക്കെ മലയാളത്തെ ഒഴിവാകാം എന്ന് ചിന്തിക്കുന്നവരുടെ നാടാണ് ഇത്. അപ്പോളാണ് ഇങ്ങിനെ ചില ക്ലാസിക്കല് പ്രശ്നങ്ങള്

എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം എന്നാണ്  സര്ക്കാര് നിലപാട്സംഗതി വിടാന് ഒരുക്കമല്ലെന്ന് ചുരുക്കം. ഇനി പതിനെട്ടാമത്തെ അടവും പ്രയോഗിക്കേണ്ടി വന്നാല് അതിനും ഒരുക്കമാണ് പോലും. പതിനെട്ടാമത്തെ അടവ് എന്താണെന്നല്ലേ..? ആദ്യം പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള് ഉണര്ത്തിക്കാം. പിന്നെ സമരം, പാര്ലമെന്റിനു മുന്നില് കുടില് കെട്ടി സമരം, കൂട്ട നിരാഹാരം. ഇനി അങ്ങിനെയും കാര്യം നടന്നില്ലെങ്കില് പത്തൊന്പതാമത്തെ അടവ് എന്താണ് എന്ന് അന്വേഷിച് വരികയാണ് ചിലര്..

അപ്പോളാണ്  മറ്റൊരു സംശയം ക്ലാസിക്കൽ പദവി കിട്ടിയത് കൊണ്ട് എന്താ മെച്ചം. ദ്രവ്യലാഭം, അല്ലാതെന്താ..! ദീപസ്തംഭം മഹാസ്ചര്യം എനിക്കും കിട്ടണം ഒരു ക്ലാസിക്കൽ പദവി. ഉരുപ്പിടി കിട്ടിയാൽ ഭാഷയ്ക്ക് കിട്ടുന്നത് കോടികൾ ആണു പൊലും. മലയാള ഭാഷയുടെ വികസനത്തിനാണ് തുക. എന്നാല് അത് പ്രയോഗിക്കേണ്ട നാട്ടുകാര് വിചാരിക്കാതെ എങ്ങിനെ ഭാഷ വികസിക്കും. ചിലരുടെ കീശ വികസിക്കും അല്ലാതെന്താ. എന്നാല് പിന്നെ തമിഴൻ രണ്ടു കൊല്ലം മുന്പ് കോയമ്പത്തൂര് സംഘടിപ്പിച്ചത് പൊലെ ഒരു ലോക മലയാളി സംഗമം നടത്തിക്കളയാം. ഭാഷാ സ്നേഹം കാണിക്കാൻ കോടികൾ പൊടിക്കാം. ഭാഷ വികസിക്കും. നമുക്ക് നമ്മളുടെ ഭാഷയെ ചൊല്ലി അഭിമാനം കൊള്ളാം. പക്ഷെ മലയാളം നന്നായി കൂട്ടി വായിക്കാനും, എഴുതാനും പറ്റുന്ന എത്ര മലയാളികള് ഉണ്ടാകും അതുപോലൊരു സമ്മേളനത്തിനു..? 



               എത്ര പേര്ക്ക് ഇന്ന് മലയാളത്തില് അക്ഷരങ്ങള് എന്നപോലെ അക്കങ്ങളും ഉണ്ട് എന്നറിയാം..? ( ൧൦) ഇത് കണ്ടു പേടിക്കണ്ട മലയാളത്തില് ഒന്ന് മുതല് പത്തു വരെയുള്ള അക്കങ്ങള് ആണ് ഇവ.. കഴിഞ്ഞ ദിവസം ഒരു കര്ണ്ണാടക വണ്ടിയുടെ നമ്പര് കണ്ടു. മുഴുവനായും എഴുതിയിരിക്കുന്നത് കന്നഡ അക്കങ്ങള്കേരളത്തിലാണ് അവസ്ഥ എങ്കില് എന്താകും അവസ്ഥ. ഗതാഗത വകുപ്പ് മേലാളന്മാര് സമ്മതിക്കുമോ അങ്ങിനെ വാഹനങ്ങളുടെ നമ്പര് മലയാളം അക്കത്തില് എഴുതാന്.. ... .  തമിഴ്നാട്ടില് ഏതെങ്കിലും ഒരു കടയുടെ പേരോ പരസ്യബോര്ഡോ തമിഴ് അക്ഷരം ഇല്ലാതെ കാണാന് പറ്റുമോ..?  മലയാള ഭാഷ ക്ലാസിക്കല് ആകണം എങ്കില് ചുരുങ്ങിയ പക്ഷം  ഭാഷയെ കുറിച്ച് അഭിമാനിക്കുന്ന ഒരു ജനത ഉണ്ടാകണം. അതുണ്ടാകുമ്പോള് മാത്രമേ ഭാഷ വളരുകയുള്ളൂ. അതല്ലാതെ ഭാഷയ്ക്ക് പൈതൃക പദവി കിട്ടിയത് കൊണ്ടോ കോടികളുടെ ഫണ്ട് വന്നത് കൊണ്ടോ ഒന്നും ഭാഷ വളരില്ല. ഞക്കി പഴുപ്പിച്ചു ഉണ്ടായ മാമ്പഴത്തിന് ഒരിക്കലും താനേ മൂത്ത് പഴുത്ത മാമ്പഴത്തിന്റെ സ്വാദ് കിട്ടില്ല എന്ന് പറഞ്ഞത് പോലെയാണ് ഇവിടെ കാര്യങ്ങള്.. .. ഇപ്പോഴത്തെ ശ്രമങ്ങളെ ഞക്കി പഴുപ്പിക്കുന്നത് പോലെയേ കാണാന് പറ്റൂ. അങ്ങിനെ ഞക്കി പഴുപ്പിച്ചു വളര്ന്ന ഫലം അല്ല തമിഴനും, തെലുങ്കനും കിട്ടിയ പൈതൃക പദവി. അതിനാല് തന്നെ ഭാഷയെ ആത്മാഭിമാനത്തോടെ കാണാന് അവര്ക്ക് സാധിക്കുന്നും ഉണ്ട്. അപ്പോള് പറഞ്ഞ പൈതൃക പദവി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേടിഎടുത്താല് കൂടി അതിന്റെ ഗുണഫലം ലഭ്യമാകണം എങ്കില് നമ്മള് അടിത്തട്ടില് നിന്ന് തന്നെ തുടങ്ങണം. ''ദീപസ്തംഭം മഹാശ്ചര്യം,  എനിക്കും കിട്ടണം പണം '' എന്ന കുഞ്ചന് നമ്പ്യാരുടെ പ്രയോഗം മാത്രമാണ് ഇപ്പോഴത്തെ ശ്രമങ്ങള്ക്ക് അടിസ്ഥാനം എങ്കില് ഒന്നുറപ്പ് പദവി കിട്ടിയത് കൊണ്ട് ഭാഷയ്ക്ക് ഒരു ഗുണവും ലഭിക്കാന് പോകുന്നില്ല