Wednesday, July 23, 2008

പണാധിപത്യം

കൌശലം കലര്‍ന്ന വിലപേശലും അധാര്‍മ്മിക ഇടപാടുകളും ചേര്‍ന്ന കച്ചവടത്തില്‍ നിന്നാണ് കുതിരക്കച്ചവടം എന്ന പേരുണ്ടായത്. വിലപറയുമ്പോള്‍ രാഷ്ട്രീയക്കാര്‍ കുതിരകളോട് പൊലും മാന്യത കാട്ടില്ലെന്ന വിക്ടോറിയന്‍ സദാചാരത്തില്‍ നിന്നാണ് ഈ വാക്കിന്റെ പിറവി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പക്ഷേ കച്ചവടം കൊഴുത്തു. ഇത് കോര്‍പ്പറേറ്റ് യുദ്ധമായതാണ് ഇത്തവണത്തെ വിശ്വാസവോട്ടെടുപ്പിന്റെ അങ്ങാടി നിലവാരം.

സര്‍ക്കരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചതൊടെ മത്സരം തുടങ്ങി. ആദ്യം സമാജ് വാദിപാര്‍ട്ടി കളം മാറിച്ചവിട്ടി. സ്വകാര്യ പെട്രോളിയം കമ്പനികളുടെ അധിക ലാഭത്തിന് നികുതി ഏര്‍പ്പെടുത്തണമെന്നതായിരുന്നു അമര്‍സിംഗിന്റെ ആദ്യ ഡിമാന്റുകളിലൊന്ന്. വിന്റ് ഫോള്‍ഡ് ടാക്സിനെ രാഷ്ട്രീയ വല്‍ക്കരിച്ചതോടെ കച്ചവടം മുറുകി. ലോകത്തെ തന്നെ സമ്പന്ന വ്യവസായികളില്‍ മുന്‍പന്മാരായ അംബാനിമാരുടെ കുടുംബപോരില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു പോലും ഇടപേടേണ്ടി വന്നു. മുകേഷ് അംബാനിയുടെ പെട്രോളിയം കച്ചവടം പൂട്ടിക്കാന്‍ സഹോദരന്‍ അനില്‍ അംബാനിക്കു വേണ്ടി സമാജ് വാദി പാര്‍ട്ടി കളിക്കുകയാണേന്നായിരുന്നു ആരോപണം. എന്തായാലും പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയുമായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി.

കര്‍ണ്ണാടകത്തിലെ ഖനി മാഫിയ ബി.ജെ.പിക്കു വേണ്ടി കോടികള്‍ വാരിയെറിയുന്നുവെന്നും ആരൊപണമുയര്‍ന്നു. മന്മോഹന്‍ സിംഗിന്‍ പിന്തുണയേകി മുംബൈ വ്യവസായ ലോകം ഒന്നിച്ച് രംഗത്തെത്തി. ആണവക്കരാര്‍ മറ്റ് വാണിജ്യക്കരാറുകള്‍ക്കുള്ള മുന്നുപാധി മാത്രമെന്ന് ഇടതു പക്ഷം ആരോപിച്ചു. അമേരിക്കന്‍ ആണവ വ്യാപാരികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോടികള്‍ വിതറുന്നുവെന്ന് ആരോപണമുയര്‍ന്നു. എം.പിമാര്‍ക്ക് വിലയേറി. ഒരു എം.പിക്ക് വില 25 കോടിയെന്ന് ആദ്യം എ.ബി. ബര്‍ദ്ദന്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടി എം.പി മുനാവര്‍ ‍ഹസ്സന്‍ തനിക്ക് 25 കോടി വാഗ്ദാനം ചെയ്യപ്പെട്ടതായി വിളിച്ചു പറഞ്ഞു. തര്‍ക്കങ്ങള്‍ക്കിടെ വിലയുയര്‍ന്നു. ബി.എസ്.പി. ഇട്ട വില 40 കോടിയെന്ന് അമര്‍സിങ്ങ് കുറ്റപ്പെടുത്തി. തനിക്ക് വാഗ്ദാനം ചെയ്തത് 100 കോടിയെന്ന് കൊണ്ഗ്രസ്സ് വിട്ട വിമതന്‍ കുല്‍ദീപ് ബിഷ്ണോയ് പറഞ്ഞു. പല എം.പിമാരും കൂറുമാറി. ഝാര്‍ഖണ്ട് മുക്തിമോര്‍ച്ച കിട്ടാനിരിക്കുന്ന മന്ത്രിസ്ഥാനങ്ങളുടെ കണക്കു മാത്രമേ പുറത്ത് വിട്ടിട്ടുള്ളൂ. ഒന്നര പതീറ്റാണ്ട് മുന്‍പ് മറ്റൊരു കുതിരക്കച്ചവടക്കാലത്ത് എണ്ണിവാങ്ങിയ പ്ണത്തിന്റെ കളങ്കമിതുവരെയായിട്ടും മാറിയിട്ടില്ലാത്ത പാര്‍ട്ടി മറ്റ് കണക്കുകള്‍ രഹസ്യമാക്കുകയാണിപ്പോള്‍. കരിമ്പും, ഉരുളക്കിഴങ്ങും, ഉള്ളിയുമൊക്കെ പണച്ചാല്ക്കുകളായി ഇറങ്ങി വന്ന കാലം ഇല്ലാതാവുകയാണ്. ആഗോളവല്‍ക്കരണകാലത്ത് രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ അധികാരത്തെ വിലയ്ക്കെടുക്കുകയാണ്. പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ വരെ കോഴപ്പണം കുമിഞ്ഞുകൂടുകയാണ്.

വിശ്വാസവോട്ടെടുപ്പ് കഴിഞ്ഞു. മന്മോഹന്‍ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തി. സര്‍ക്കാരിന് വിജയമാഘോഷിക്കാം. ഇടതുകക്ഷികള്‍ക്കും, മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും സര്‍ക്കാരിനെതിരായ പുതിയ സമരമുഖം ആരായാം. പക്ഷേ ഈ വിശ്വാസ വോട്ടെടുപ്പ് ചരിത്രത്തിലിടം നേടുന്നത് ഇന്ത്യ കണ്ട എറ്റവും വലിയ കുതിരക്കച്ചവടത്തിന്റെ പേരിലായിരിക്കും. സഭയുടെ നടുത്തളം വരെ എത്തിയ കോഴപ്പണത്തിന്റെ പേരിലായിരിക്കും.

4 comments:

padmanabhan namboodiri said...

1. Thejus Jugupsayude janadhipathyam
2. Siraj Athijeevanam Unarthunnathu
3. Janmabhumi Panaadhipathyathinte Vijayam
4. Varthamaanam Viswaasa vote neeti enkilum
5. Viikshanam Charithraparamaaya Viswaasa vijayam
6. Janayugam Kuthirakachavadathinte vijayam
7. Madhyamam Viswaasyatha nashtamaaya viswaasam
8. Chandrika Chathikkuzhikal Marikatanna Viswaasam
9. Deeshabhimani Deesiiya apamaanam
10. Deepika Manmohan singinte Dinam
11. Mathrubhumi II vijayam Sarthakamaavaan
12. Manorama Manmohante chatrithra muhuurtham
13. Mangalam Viswaasyatha choorthunna viswaasa vote
14. Indian express What is the price of vote

all these are editorials of papers today on panadhipathyam

Ajay Sreesanth said...
This comment has been removed by the author.
അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"സോമനാഥ്‌ ചാറ്റര്‍ജിയെ പുറത്താക്കിയെന്ന്‌
പറയുന്നതിനേക്കാള്‍...
അദ്ദേഹം ധീരമായി പടിയിറങ്ങിയെന്ന്‌
പറയാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌...
ഇന്ത്യ കണ്ട..ഏറ്റവും മികച്ച
വ്യക്തിപ്രഭാവമുള്ള സ്പീക്കറാണ്‌ താനെന്ന്‌
അദ്ദേഹം സഭാനിയന്ത്രണത്തിലൂടെ
തെളിയിക്കുകയും ചെയ്തു...
മാത്രമല്ല.. ബസുവിനെപ്പോലുള്ള...
പാര്‍ട്ടിനേതാക്കള്‍ വിശ്വാസവോട്ടെടുപ്പിന്‌ ശേഷവും
സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്ന
ആവശ്യമുന്നയിച്ചപ്പോള്‍ പോയി പണി നോക്കാനാണ്‌
സോമനാഥ്‌ പറഞ്ഞത്‌...
അതാണ്‌..സി പി എമ്മിനെ കോപിപ്പിച്ചതും...

പിന്നെ...പണത്തിന്റെ കാര്യം
അത്‌ നമുക്ക്‌ ഉറപ്പ്‌ പറയാന്‍
സാധിക്കില്ല...
കുതിരക്കച്ചവടത്തിന്റെ ബോണസ്സായി ലഭിച്ച
പണമാണ്‌ അതെന്ന്‌ തെളിയിക്കുന്നതില്‍
അര്‍ഗലോ, ഫര്‍ജ്ജന്‍ സിംഗോ
വിജയിച്ചില്ല..ഇതുവരെ..
സമാജ്‌വാദി പാര്‍ട്ടിനേതാവാണ്‌ നല്‍കിയതെന്നും
ഉറപ്പായിട്ടില്ല...
ടേപ്പ്‌ കൃത്വിമമായി സൃഷ്ടിച്ചതാണെന്ന
ആരോപണം ശക്തമായിട്ടുണ്ട്‌...
അതുകൊണ്ട്‌ തല്‍ക്കാലം കാത്തിരിക്കാം...
സത്യം തിരിച്ചറിയും വരെ..അല്ലേ..????"

Ajay Sreesanth said...
This comment has been removed by the author.