Sunday, August 3, 2008

ചര്‍ച്ച ചെയ്യാതെ പോകുന്ന ചില ആണവകാര്യങ്ങള്‍

ആണവ മാലിന്യം എവിടെ നിക്ഷേപിക്കുമെന്ന ആശങ്കകള്‍ ബാക്കിയാക്കിയാണ് പുത്തിയ ആണവ റിയാക്ടറുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടും കടന്നു വരാന്‍ ഒരുങ്ങുന്നത്. ചര്‍ച്ചകളില്‍ ഉയരാതെ പോകുന്നതും ആണവ മാലിന്യത്തിന്റെ പ്രതിസന്ധികളാണ്.

ആണവ ദുരന്തത്തിന്റെ മുഖം ലോകത്തെ പരിചയപ്പെടുത്തിയത് ചെര്‍ണ്ണോബില്‍ ദുരന്തമാണ്. അന്നോളം ഹിരോഷിമയുടേയും, നാഗസക്കിയുടേയും ദുരന്തസ്മൃതികളിലായിരുന്നു ആണവ ചര്‍ച്ചകള്‍. എന്നാല്‍ സോവ്യേറ്റ് യൂനിയന്റെ ഇരുമ്പുമറ തകര്‍ത്ത് ചെര്‍ണ്ണോബില്‍ എരിഞ്ഞു. പുറത്തുവന്ന മരണക്കണക്ക് ഒന്നേക്കാല്‍ ലക്ഷം. എന്നാല്‍ ഇത് മഞ്ഞുമലയുടെ ഉപരിതലം മാത്രം. പുറത്തു വരാത്തത് എത്രയോ ഇരട്ടിയായിരുന്നു. എന്നാല്‍ സമാധാനപരമായ ആണവോര്‍ജ്വുമായി ലോകം മുന്നോട്ടു നീങ്ങി. പക്ഷേ അമേരിക്കന്‍ ആണവ വ്യവസായം തൊണ്ണൂറുകളില്‍ നീങ്ങിയത് കനത്ത പ്രതിസന്ധികളിലേക്കാണ്. ജി.ഇയും, വെസ്റ്റിഗ് ഹൌസും അടക്കമുള്ള കുത്തകകള്‍ കനത്ത തകര്‍ച്ച നേരിട്ടു. 7100 കോടി ഡോളര്‍ വാര്‍ഷിക ഇളവ് നല്‍കിയാന് സര്‍ക്കാര്‍ വ്യവസായത്തെ പിടിച്ചു നിര്‍ത്തിയിരുന്നത്. അന്യരാജ്യ് കുത്തകകളുമായി തട്ടിച്ച് ഇളവിന്റെ മൂല്യം അളന്നാല്‍ മിക്ക അമേരിക്കന്‍ കുത്തകളും നികുതി ദായകന്റെ പോക്കറ്റടിക്കാരാണെന്ന് സാക്ഷാല്‍ നോം ചോംസ്കി പറഞ്ഞതും ഇതുകൊണ്ടാണ്. വൈകാതെ വ്യവസായം തകര്‍ന്നു. പഴയ ഡിപ്പര്‍ട്ട്മെന്റ് ഏജന്‍സിയുടെ പുതിയ രൂപമായ യു.എസ് എന്റിച്മെന്റ് കോര്‍പ്പറേഷന്‍ പതിനായിരം കോടി ഡോളറിന്റെ ബാധ്യതയിലായി. നാല്‍പ്പതു വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇപ്പൊള്‍ അമേരിക്കയിലെ മിക്ക ആണവ റിയാക്ടറുകളും. ഇവ നവീകരിക്കാന്‍ ചിലവു താങ്ങുന്നില്ല. ആണവമാലിന്യം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഖാതങ്ങള്‍ക്കെതിരെ കൂടുതല്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയരുകയാണ് അമേരിക്കയില്‍. കാരലിനയിലെ സാവന്ന തീരത്തെ യൂക്കാമൌണ്ടനില്‍ ആണവ വിരുദ്ധ സമരം ശക്തമാകുന്നത് ഇതിനു തെളിവ്. മസാച്ചുസെറ്റ്സിലെ യാങ്കിറോവ് ആണവ നിലയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

വരികയാണ് ഇന്ത്യയിലെക്കും ആണവറിയാക്ടറുകള്‍. അമേരിക്കന്‍ ആണവ റിയാക്ടറുകള്‍ക്ക് വഴിയൊരുക്കുമ്പോള്‍ ഇതിനായി ഇന്ത്യയില്‍ എറ്റെടുക്കേണ്ട സ്ഥലം എത്രയെന്നും, ഇതുയര്‍ത്തുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ എന്തൊക്കെയെന്നും ഇനിയും വ്യകതമായിട്ടില്ല. കെമിക്കല്‍ ഹബ്ബുകളും ആണവ നിലയങ്ങളും പശ്ചിമ ബംഗാളില്‍ സ്വാഗതം ചെയ്യുന്ന സി.പി.എമ്മിനും പാരിസ്ഥിതിക ദുരന്തത്തിന്റെ ആശങ്കയില്ല. നന്ദിഗ്രാമിലെ പാടങ്ങളെ സലിം ഗ്രൂപ്പിന് കൈമാറാന്‍ മടികാണിക്കാത്ത ഇന്ത്യന്‍ രാഷ്ട്രീയത്തിന് വോട്ടുപെട്ടി രാഷ്ട്രീയത്തിനപ്പുറം ആണവായുധം വേവലാതിയല്ല. പൊഖറാനില്‍ ബോംബ് പൊട്ടിക്കാന്‍ അനുമതി വേണമെന്നേ ബി.ജെ.പിക്കും നയപരമായി ആവശ്യമുള്ളൂ. ഒന്നുറപ്പ്, ഭൂമിയിലെ ഏറ്റവും ഭാരമുള്ള സ്വാഭാവിക മൂലകമായ യുറേനിയം കിട്ടാന്‍ നടത്തുന്ന ഒത്തു തീര്‍പ്പുകള്‍ ഇന്ത്യയില്‍ വ്യാപകമായ തോതില്‍ നിക്ഷേപമുള്ള തോറിയം ശേഖരത്തെ മുന്‍ നിര്‍ത്തിയുള്ള പരീക്ഷണങ്ങള്‍ക്ക് ഭാവിയില്‍ തടസമാകും.

4 comments:

മൂര്‍ത്തി said...

തികച്ചും പ്രസക്തമായ പോസ്റ്റ്..ചിന്തിക്കേണ്ട വിഷയമാണ് ആണവ വേസ്റ്റ്..പുടയൂര്‍ മറ്റു ബ്ലോഗുകളില്‍ നടക്കുന്ന ആണവ ചര്‍ച്ചകളില്‍ പങ്കെടുത്തുകൂടേ?

പ്രിയ said...

ഇല്ല പുടയൂര്‍, ആരും ഒന്നും ചിന്തിക്കുന്നില്ല. എല്ലാം വരുന്നിടത്ത് വച്ചു കാണാം എന്നേ ഉള്ളു. ഇനിയിപ്പോ കോഴ ആയി, ബോംബ് ആയി, കാശ്മീര്‍ നുഴഞ്ഞു കയറ്റം ആയി.അതെല്ലാം തീരുമ്പോള്‍ വേറെ എന്തെങ്കിലും കിട്ടും.

ഒരു രാജ്യത്തിലെ ജനതക്ക് ഇത്രേ ഒക്കെ വലുതായി ചിന്തിച്ചാല്‍ മതി.ആണവപ്രശ്നത്തിലെ ഏത് ചര്‍ച്ചയും വെറും നിര്‍വികാരതയോടെ വായിക്കാന്‍ പഠിക്കാം .ഒക്കെ വരുന്നിടത്ത് വച്ചു കാണാം.

keralainside.net said...

Your blog is being listed by www.keralainside.net. When you write your next new blog please submit your blog details to us. Thank You..

PRANAM said...

Kollaam Nannayittundedo.....