Sunday, August 10, 2008

ഒളിമ്പിക് ലോഗോ

ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഒളിമ്പിക്സിന് ലോഗോ തയ്യാറാക്കിയതിന് കിട്ടിയ കൂലി എത്രയെന്ന് ഊഹിക്കാമോ..? കണക്കു കൂട്ടി ബുദ്ധിമുട്ടണ്ട. അത് വഴിയെ പറയാം. എന്തായാലും ചൈനീസ് മിത്തുകളും ആധുനീകതയും സമന്വയിപ്പിക്കുന്ന അടയാള മുദ്രയെ പക്ഷേ ഇന്റര്‍നെറ്റില്‍ പക്ഷെ രാഷ്ട്രീയമായി പരിഹസിക്കുകയാണ് ചൈനീസ് വിരുദ്ധര്‍.

മാവേസേ തൂങ് തുറുങ്കിലടച്ച ഹാന്‍ മെയ്ലിന്‍ എന്ന ചിത്രകാരനാണ് ബീജിംഗ് ഒളിമ്പിക്സിന്റെ ലോഗോ തയ്യാറാക്കിയത്.


ചൈനീസ് പിക്കാസോ എന്നറിയപ്പെടുന്ന ഈ എഴുപതുകാരന് ലോഗോയ്ക്ക് പ്രതിഫലമായി ചൈനീസ് അധികൃതര്‍ നല്‍കിയ തുകയെത്രയെന്നോ..? ഒരു യുവാന്‍. അതായത് ആറുരൂപ പതിമൂന്നു പൈസ. നര്‍ത്തനമാടുന്ന ബീജൊംഗിനെ പ്രതീകരിക്കുന്ന ജിങ് ആണ് മുദ്ര. 2003ല്‍ താവോ വിശ്വാസ് കേന്ദ്രമായ സ്വര്‍ഗ്ഗ ക്ഷേത്രത്തില്‍ വച്ചായിരുന്നു ലോഗോയുടേ പ്രകാശനം. ചൈനീസ് ശുഭചിഹ്നമായ ഡ്രാഗനെ സൂചിപ്പിക്കുന്ന് ലോഗോയിലെ വളവുകള്‍. വിടര്‍ന്ന കൈകള്‍ പുതിയ ലോകത്തോടൂള്ള ക്ഷണമാണ്. ഫിനിഷിങ്ങ് ലൈന്‍ ആഹ്ലാദപൂര്‍വ്വം മറികറക്കുന്ന ആധുനീക അത്ലറ്റിന്റെ പ്രതീകം കൂടിയാണ് ചിഹ്നം. 2000 അപേക്ഷകരില്‍ നിന്നാണ് ഈ ചിഹ്നം തിരഞ്ഞെടുത്തത്. ചൈനീസ് രാശിപ്രകാരം നന്മയുടെ നിറമായതിനാല്‍ ലോഗോയുടേ പശ്ചാത്തലം ചുവപ്പാക്കി.

പക്ഷേ തിബറ്റന്‍ വിമോചന പോരാളികള്‍ പറയുന്നു; ചൈനീസ് പട്ടാളത്തിന്റെ വേടിയേറ്റു മരിച്ച വിമോചനപോരാളികളുടേ ചോരപ്പാടാണ് ഈ ലോഗോയെന്ന്.







തിബറ്റന്‍ വിമോചന പോരാളിയുടെ ചോര വാര്‍ന്ന വഴിയാണ് പരിഹാസത്തിന്റെ നിറം ചാലിച്ച് ഇപ്പോള്‍ ഇന്റര്‍നെറ്റുകളില്‍ നിറയുന്നത്.

4 comments:

Areekkodan | അരീക്കോടന്‍ said...

Real??????

Sarija NS said...

അപ്പു, വാര്‍ത്തകള്‍ക്കപ്പുറത്തുള്ള കഥകള്‍ പറഞ്ഞു തരുന്നതിന് നന്ദി

Pongummoodan said...

പുടയൂരേ,

ഈ ശ്രമം നന്നായിരിക്കുന്നു. യഥാ‍ര്‍ത്ഥത്തില്‍ എന്തുകൊണ്ടാണ് ഇത്ര ചെറിയ ഒരു തുക പ്രതിഫലമായി കൊടുക്ക്കാന്‍ കാരണം?

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

ജനസംഖ്യ കൊണ്ട്‌ സമ്പന്നമായ രാജ്യത്തിന്റെ
ഉദാത്തമായ പ്രതിഫലത്തിന്റെ മൂല്യം കണ്ട്‌..
അതിശയപ്പെടേണ്ട കാര്യമില്ല..
കാരണം ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണമെന്നാണ്‌ കാലം തെളിയിച്ച്‌..
അയ്യായിരം വര്‍ഷത്തെ സംസ്കാരചരിത്രത്തെ
സന്നിവേശിപ്പിച്ച ഉദ്ഘാടന ച്ചടങ്ങിനടക്കം ചൈന ഒളിംപിക്സിനായി ചെലവഴിച്ചത്‌ നാലായിരം കോടി ഡോളറാണ്‌....
അതിനിടയില്‍ പാവം ചൈനീസ്‌ പിക്കാസോയ്ക്ക്‌ കൊടുക്കേണ്ട പ്രതിഫലം തല്‍ക്കാലം അധികൃതര്‍ സൗകര്യപൂര്‍വ്വം മറന്നു...

ജയന്‍...എന്തായാലും ഒളിംപിക്സ്‌ ചിഹ്നത്തിന്‌
പുതിയൊരു മാനം നല്‍കിക്കൊണ്ടുള്ള ചിത്രങ്ങളും പ്രതീകങ്ങളും കൊള്ളാം...
ഇതൊക്കെ എവിടെ നിന്നു സംഘടിപ്പിച്ചു...
ഇയാളെ അഭിനന്ദിക്കാതെ വയ്യ..

സസ്നേഹം
അന്യന്‍.